കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. പോക്കുവരവ് അടക്കമുള്ള റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് മന്ത്രി അറിയിച്ചു.
വഖഫ് സംരക്ഷണവേദി സുപ്രീംകോടതിയില്‍ നൽകിയിരിക്കുന്ന സ്പെഷല്‍ ലീവ് പെറ്റീഷനെതിരേ തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുനമ്പം തീരജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ പരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തിൽ, ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന് കാതികുളത്ത്, ജോര്‍ജ് മേനാച്ചേരി തുടങ്ങിയവരാണു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.